---
title: "വിപ്ലവ സൂര്യൻ @ 100 ; പിറന്നാളാശംസ നേർന്ന് രാഷ്ട്രീയ കേരളം"
english_title: "Revolution Sun @ 100 ; Happy birthday, Rashtriya Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155320/Revolution Sun @ 100 ; Happy birthday, Rashtriya Kerala"
published_at: "2023-10-20T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531f1d0cd855_1603200170_v-s-achuthanandan.jpg"
keywords: []
---

# വിപ്ലവ സൂര്യൻ @ 100 ; പിറന്നാളാശംസ നേർന്ന് രാഷ്ട്രീയ കേരളം

> **Lead Summary:** ചോര വീണ മണ്ണിൽ നിന്ന് ഉയർന്നു വന്ന പൂമരം' എന്ന പാട്ടിനോട് ചേർത്തു വെക്കാവുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റുകാ രനേ കേരളത്തിലുള്ളൂ. അത് വി.എസ് എന്ന രണ്ടക്ഷരമാണ്.

## Article Content

ചോര വീണ മണ്ണിൽ നിന്ന് ഉയർന്നു വന്ന പൂമരം' എന്ന പാട്ടിനോട് ചേർത്തു വെക്കാവുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റുകാ രനേ കേരളത്തിലുള്ളൂ. അത് വി.എസ് എന്ന രണ്ടക്ഷരമാണ്.

സാക്ഷാൽ വി. എസ് അച്യുതാനന്ദൻ. ഇന്ന് വിപ്ലവസൂര്യന് നൂറ് തികയുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ പകരംവെക്കാനില്ലാത്ത, സമാനക ളില്ലാത്ത നേതാവാണ് വി.എസ്. കുട്ടിക്കാലം തൊട്ട് അനീതികളെ ചോദ്യം ചെയ്ത്, അതിനോട് മല്ലിട്ട് ഉയർന്നുവന്നൊരാൾ, ജാതിയമായി അധിക്ഷേപിച്ചവരെ പിതാവ് നൽകിയ അരഞ്ഞാണം കൊണ്ട് നേരിട്ട കുട്ടിയിൽ നിന്ന് കേരളത്തിന്റെ ഭരണാധികാരിയായി ഉയർന്നപ്പോഴും അദ്ദേഹത്തിൽ നീതിക്കു വേണ്ടി തുടിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു. അതുതന്നെയാണ് കേരളത്തിലെ വലിയൊരുവിഭാഗം മനുഷ്യർ,

കക്ഷിരാഷ്ട്രീയ ത്തിന്റെ മതിൽക്കെട്ടുകൾക്കപ്പുറത്ത് വി.എ സിനെ സ്നേഹിച്ചത്. അവർക്ക് കണ്ണ്, കരളേ എന്ന് വിളിക്കാവുന്ന ഒരേയൊരു നേതാവേ ഉണ്ടായിരുന്നുള്ളൂ.

പുസ്തകം വാങ്ങാൻ പണമില്ലാത്തതി നാൽ ഏഴാംക്ലാസിൽ പഠനം ഉപേക്ഷിക്കേ ണ്ടിവന്ന വി.എസിന്റെ കലാശാല പിന്നീട് ഫാക്ടറികളും കൃഷിയിടവും ഒക്കെയായി രുന്നു. അതിൽ അന്നന്നത്തെ അന്നത്തിനു വേണ്ടി ചോര നീരാക്കിയ മനുഷ്യനായിരു ന്നു.

അതിൽ നിന്നുള്ള വലിയ പാഠങ്ങളാണ് ദേശീയ പ്രസ്ഥാനത്തോടൊപ്പം ജന്മി നാടുവാഴിത്ത സമരത്തിന്റെ നേതൃത്വത്തിലേക്കും വി.എസിനെ എത്തിച്ചത്. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി സർ സി.പിക്ക് എതിരെ പുന്നപ്രയിലെ സഖാക്കളെ ഒളിവിലിരുന്ന് നയിച്ചത് ഈ മനുഷ്യനായിരുന്നു. വാരിക്കുന്തം കൊണ്ട് പോലീസിനെ നേരിട്ട് ഉജ്വല പോരാട്ടം. നൂറുക ണക്കിന് ധീരൻമാരുടെ ചോരയും ജീവിതവും സമർപ്പിക്കപ്പെട്ട പോരാട്ടം. അതിലൂടെയാണ് വി.എസ് വിപ്ലവ രാഷ്ട്രീയത്തിന്റെ ചെമ്പതാക ഉയർത്തിപ്പിടിച്ചത്.

പുന്നപ്ര സമരത്തെ തുടർന്ന് അറസ്റ്റിലായ വി.എസ് സമാനതകളില്ലാത്ത മർദനമാണ് അനുഭവിച്ചത്. കാല് രണ്ടും കൂട്ടിക്കെട്ടി ലാത്തികൊണ്ടുള്ള ഭീകരമായ മർദനം. ഒടുവിൽ കാലിലേക്ക് ബയണറ്റ് തന്നെ തുളച്ചുകയറ്റി.

മരിച്ചെന്ന് കരുതി ഉപേക്ഷിക്കാൻ തീരുമാനിച്ച് കളവ് കേസ് പ്രതി കോലപ്പനെ ഏൽപ്പിച്ച വി.എസ് രക്ഷപ്പെട്ടത് കോലപ്പന്റെ കരുണയിലാണ്. എവിടെയെങ്കിലും കൊണ്ട് കളയാൻ തീരുമാനിച്ചപ്പോഴാണ് വി.എസിന് ശ്വാസമുണ്ടെന്ന് കണ്ടെത്തി കോലപ്പന്റെ നിർബന്ധത്തിന് വഴങ്ങി പാല ആശുപത്രിയിൽ ചികിത്സിച്ചത്. മാസങ്ങൾ നീണ്ട ചികിത്സക്കുശേഷം ജീവിതത്തിലേക്ക് തിരികെ വന്നത് പോരാട്ടത്തിന്റെ പുതിയ ഗാഥരചിക്കാനുള്ള മനസോടെയായിരുന്നു. ബയാണറ്റ് തുളച്ചുകയറിയ കാലുമായി അദേഹം ഉറച്ച ചുവടുവെപ്പുകൾ നടത്തി. മരണവേദനയും താണ്ടി വി.എസ് പോരാട്ടത്തിന്റെ കനൽപാതകൾഏറെ താണ്ടി. കമ്മ്യൂണിസ്റ്റ് പാർട്ടി റിവഷിനസത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിയ സന്ദർഭത്തിൽ അദേഹത്തിന് തീരുമാനമെടുക്കാൻ രണ്ടാമതൊരു ആലോചന വേണ്ടിവന്നില്ല. 1964ൽ സി.പി.ഐ സെൻട്രൽ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന് സി.പി.എം രൂപീകരണത്തിന് ചുക്കാൻ പിടിച്ച് വി.എസ് സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവുമായി.

രാഷ്ട്രീയം നേതൃസ്ഥാനത്ത് എന്ന ഈ നിലപാട് വി.എസ് എല്ലാകാലത്തും ഉയർത്തിപ്പിടിച്ചു. അച്ചടക്കം അദേഹത്തിന് അടിമത്തമായിരുന്നില്ല.

അതു കൊണ്ട് പലപ്പോഴും പാർട്ടി തീരുമാനത്തിന് വിരുദ്ധമായ പാതയിലൂടെ വി.എസ് സഞ്ചരിച്ചു. അതിന്റെ പേരിൽ പലതവണ അച്ചടക്ക നടപടിയും നേരിട്ടു. തനിക്ക് പ്രിയപ്പെട്ട ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട പ്പോൾ അദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പി ക്കാൻ പാർട്ടി വിലക്കുകൾ മറികടന്ന് അദ്ദേഹം ഓടിയെത്തിയത് അച്ചടക്കം ഒരു സാങ്കേതിക പാർട്ടി പാഠമായി പരിഗണിക്കാതിരുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും, സി.പി.എം സംസ്ഥാന സെക്രട്ടറിയായും തിളങ്ങിനിന്ന വി.എസി നെക്കാളും, ജനം നെഞ്ചിലേറ്റിയത് എണ്ണമറ്റ സമരമുഖങ്ങളിലെ പോരാളിയെ ആയിരുന്നു. മതികെട്ടാനിലും മറയൂരിലും മൂന്നാറിലും പൂയംകുട്ടിയിലും കിളിരൂരിലും ഐസ്ക്രീം പാർലർ കേസിലും ഇടമലയാറിലും നെൽവയൽ സംരക്ഷണത്തിനായുള്ള വെട്ടനി രത്തൽ സമരത്തിലും ഒക്കെ അദേഹം അടയാളപ്പെടുത്തിയ വലിയ രാഷ്ട്രീയമുണ്ട്. പാർട്ടിയെ കൈവിട്ട് കളി ക്കാൻ തയ്യാറായില്ലെങ്കിലും എന്തല്ല കമ്മ്യൂണിസ്റ്റു പാർട്ടി എന്ന വലിയ ചർച്ചക്ക് വഴിയൊ രുക്കിയത് വി.എസ് ആയിരുന്നു.

പരമ്പരാഗത കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ അടിയുറച്ചു നിന്ന കർക്കശക്കാരനായിരിക്കുമ്പോൾ തന്നെ പുതിയ വിഷയങ്ങളെ അഭിമുഖീകരിക്കാനും അദ്ദേഹം തയ്യാറായി. കമ്മ്യൂണിസ്റ്റുപാർട്ടി അഭിമുഖീകരിക്കേണ്ടിയിരുന്ന പരിസ്ഥിതി, സ്ത്രീ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കാൻ അദേഹത്തിന് ഒരു മടിയു മുണ്ടായില്ല. മണ്ണിന്റെ രാഷ്ട്രീയത്തിന് പരിസ്ഥിതിയുടെ അടിത്ത റയൊരുക്കാനും വി.എസ് യി ച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുതിയ ചിന്താധാരകൾ മുന്നോട്ടു വച്ചവർക്കും വി.എസ് പ്രിയങ്കര നായി തീർന്നത്. പുതിയ കേരളം സ്വപ്നം കണ്ടവരുടെ പ്രതീക്ഷയായിരുന്നു വി.എസ്. അതിൽ പൂർണ്ണമായും മുന്നോട്ടുപോകാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും ഉയർത്തി വിട്ട പ്രശ്നങ്ങൾ കേരളത്തെ തീപിടിപ്പിച്ചിരുന്നു. നൂറ് വയസിൽ എത്തുമ്പോൾ ചുറ്റുപാടുകളോട് സജീവമായി പ്രതികരിക്കാ നുള്ള അവസ്ഥയിലല്ല വി.എസ്. അത് കേരളത്തിന്റെ സങ്കടമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155320/Revolution Sun @ 100 ; Happy birthday, Rashtriya Kerala)